Home National എല്ലാ വിഭാഗം ടിവി ചാനലുകളുടെയും റേറ്റിങ് കേന്ദ്ര സർക്കാർ റദ്ദാക്കി; ബാർക്കിന് കർശന നിർദേശം

എല്ലാ വിഭാഗം ടിവി ചാനലുകളുടെയും റേറ്റിങ് കേന്ദ്ര സർക്കാർ റദ്ദാക്കി; ബാർക്കിന് കർശന നിർദേശം

10
0

രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം കേന്ദ്ര സർക്കാർ പൂർണ്ണമായി നിർത്തിവെപ്പിച്ചു. വാർത്താ ചാനലുകൾക്ക് പുറമെ വിനോദം, കായികം ഉൾപ്പെടെയുള്ള മുഴുവൻ നോൺ-ന്യൂസ് ചാനലുകളുടെയും റേറ്റിങ് അടിയന്തരമായി നിർത്തിവെക്കാൻ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിനോട് (BARC) കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

മധ്യേഷ്യയിലെ യുദ്ധവിശേഷങ്ങൾ അനാവശ്യമായ ഊഹാപോഹങ്ങളോടെയും ജനങ്ങളിൽ ഭീതി പടർത്തുന്ന രീതിയിലും വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മാർച്ച് ആറിനാണ് ന്യൂസ് ചാനലുകളുടെ റേറ്റിങ് കേന്ദ്രം ആദ്യം തടഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റ് എല്ലാ വിഭാഗം ചാനലുകൾക്കും ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. പുതിയ ഉത്തരവോടെ ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകരുടെ റേറ്റിങ് കണക്കാക്കുന്ന സംവിധാനം പൂർണ്ണമായും നിലച്ച മട്ടിലാണ്.