Home cinema മാധ്യമലോകത്തെ ഞെട്ടിക്കാൻ ‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23-ന് തിയേറ്ററുകളിലെത്തുന്നു

മാധ്യമലോകത്തെ ഞെട്ടിക്കാൻ ‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23-ന് തിയേറ്ററുകളിലെത്തുന്നു

6
0

മാധ്യമലോകത്തെ അധികാര വടംവലികളും രഹസ്യ നീക്കങ്ങളും പ്രമേയമാക്കി മലയാള സിനിമാ ലോകത്ത് പുതിയൊരു ത്രില്ലർ ചിത്രം കൂടി എത്തുകയാണ്. പ്രമുഖ സംവിധായകൻ അൻവർ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23-ന് തിയേറ്ററുകളിലെത്തും. റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ വിവരങ്ങൾ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

മാധ്യമരംഗത്തെ അധികാര മത്സരങ്ങളും അതിനു പിന്നിലെ കറുത്ത യാഥാർത്ഥ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. മികച്ച അഭിനയശൈലിയിലൂടെ ശ്രദ്ധേയരായ മാത്യു തോമസ്, ശ്രീനാഥ് ഭാസി, ബോളിവുഡ് താരം മിലിന്ദ് സോമൻ, സിദ്ദിഖ്, ദിലീഷ് പോത്തൻ, സുദേവ് നായർ, അശോകൻ, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായർ തുടങ്ങി നീണ്ടൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒപ്പം അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങിയ പ്രമുഖരുടെയും സാന്നിധ്യം സിനിമയെ കൂടുതൽ സമ്പന്നമാക്കുന്നു.

അലൻ റോഡ്‌നി തിരക്കഥയൊരുക്കിയ ഈ ചിത്രം എ ആൻഡ് ആർ മീഡിയ ലാബ്സിന്റെയും യു.ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യാനുഭവം മനോഹരമാക്കിയിരിക്കുന്നത് ഛായാഗ്രാഹകൻ വിഷ്ണു തണ്ടാശ്ശേരിയാണ്. വിവേക് ഹർഷന്റെ എഡിറ്റിംഗും ഗോപി സുന്ദറിന്റെ സംഗീതവും ചിത്രത്തിന് മികച്ചൊരു ത്രില്ലർ അനുഭവം സമ്മാനിക്കും. അഷർ അമീർ ക്രിയേറ്റീവ് ഡയറക്ടറും വി.എഫ്.എക്സ്. സൂപ്പർവൈസറുമായി പ്രവർത്തിച്ചിരിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.