തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
ഇന്ത്യൻ വിമൻസ് വേൾഡ് കപ്പ് ടീം അംഗങ്ങളായ സജന, അരുന്ധതി റെഡ്ഡി എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ 17 മുതല്‍ 28 വരെ ലക്‌നൗവിലാണ് കേരളത്തിന്റെ മത്സരം.
ദൃശ്യ ഐവി, വൈഷ്ണവ, അക്ഷയ തുടങ്ങിയവരാണ് കേരളത്തിന്റെ ബാറ്റിങ് കരുത്ത്. ബൗളിങ് നിരയില്‍ മൃദുല വി.എസ്, കീര്‍ത്തി ജയിംസ്, ദര്‍ശന മോഹന്‍ തുടങ്ങിയവരും കേരളത്തിന്റെ പ്രതീക്ഷയാണ്. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് ഡിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 17 ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20 ന് തൃപുരയ്‌ക്കെതിരെയും 22 ന് റെയില്‍വെയ്‌ക്കെതിരെയും കേരളം മത്സരത്തിനിറങ്ങും. ഒക്ടോബര്‍ 24 നാണ് സിക്കിം- കേരളം മത്സരം നടക്കുന്നത്. 26ന് ഹരിയാനയെയും 28 ന് നടക്കുന്ന മത്സരത്തില്‍ ചണ്ഡീഗഢിനെയും കേരളം നേരിടും.
ടീം അംഗങ്ങള്‍- ഷാനി ടി(ക്യാപ്റ്റന്‍),വൈഷ്ണ എം.പി( ബാറ്റര്‍), ദൃശ്യ ഐവി( ബാറ്റര്‍), അക്ഷയ എ(ഓള്‍ റൗണ്ടര്‍), നജില സിഎംസി, കീര്‍ത്തി കെ ജയിംസ്(ഓള്‍ റൗണ്ടര്‍), മൃദുല വി.എസ്( ബൗളര്‍), ദര്‍ശന മോഹന്‍(ഓള്‍ റൗണ്ടര്‍), വിനയ സുരേന്ദ്രന്‍(ഓള്‍ റൗണ്ടര്‍), അനന്യ കെ പ്രദീപ്(ബാറ്റര്‍), നിത്യ ലൂര്‍ദ്(ഓള്‍ റൗണ്ടര്‍), സജന എസ്(ഓള്‍ റൗണ്ടര്‍), അരുന്ധതി റെഡ്ഡി(ഓള്‍ റൗണ്ടര്‍), ജോഷിത വി.ജെ(ഓള്‍ റൗണ്ടര്‍), ഇസബേല്‍ മേരി ജോസഫ്(ഓള്‍ റൗണ്ടര്‍).മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ചുമായ
ദേവിക പല്‍ശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. അസിസ്റ്റന്റ് കോച്ച്- ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്- അനുഷ പ്രഭാകരന്‍, ഫിസിയോതെറാപ്പിസ്റ്റ്- റോസ് മരിയ എസ്, മീന സാഗര്‍- സ്‌പോര്‍ട്‌സ് മാഷെര്‍, വെന്റി മാത്യു – ടീം മാനേജര്‍.