Home Sports സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഇന്ത്യയുടെ ‘ചെക്ക്മേറ്റ്’.; സഞ്ജുവിന്റെ താണ്ഡവത്തിൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഇന്ത്യയുടെ ‘ചെക്ക്മേറ്റ്’.; സഞ്ജുവിന്റെ താണ്ഡവത്തിൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ

35
0

മുംബൈ: ടി20 ലോകകപ്പ് 2026 രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ആവേശകരമായ വിജയം നേടി ഇന്ത്യ ഫൈനലിൽ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 253/7 എന്ന കൂറ്റൻ സ്കോർ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ശക്തമായി പോരാടിയെങ്കിലും 20 ഓവറിൽ 246 റൺസിൽ ഒതുങ്ങി.

ഇന്ത്യയുടെ ഇന്നിംഗ്സിന് കരുത്തായത് മലയാളി താരം സഞ്ജു സാംസൺ പുറത്തെടുത്ത അതിവേഗ ഇന്നിംഗ്സായിരുന്നു. വെറും 42 പന്തിൽ 89 റൺസ് നേടിയ സഞ്ജു 8 ഫോറും 7 സിക്സറും പറത്തി. ടി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നായി ഇന്ത്യയുടെ 253 റൺസ് മാറുകയും ചെയ്തു. ഇന്നിംഗ്സിൽ ഇന്ത്യ ആകെ 19 സിക്സറുകളാണ് നേടിയത്.

254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേൽ മികച്ച പോരാട്ടം കാഴ്ചവെച്ചു. 48 പന്തിൽ 105 റൺസ് നേടിയ ബെഥേലിന്റെ സെഞ്ച്വറി ഇംഗ്ലണ്ടിനെ മത്സരത്തിൽ നിലനിർത്തിയെങ്കിലും അവസാന ഓവറിലെ മൂന്നാം പന്തിൽ റണ്ണൗട്ടായത് മത്സരത്തിന്റെ ഗതി മാറ്റി.

ഇന്ത്യക്കായി ബൗളിംഗിൽ ഹാർദിക് പാണ്ഡ്യയും അർഷ്ദീപ് സിംഗും നിർണായക ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറിൽ 30 റൺസ് വേണമെന്നിരിക്കെ ശിവം ദുബെ എറിഞ്ഞ കൃത്യമായ പന്തുകൾ ഇന്ത്യക്ക് ജയം ഉറപ്പാക്കി.

ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ന്യൂസിലൻഡാണ് ഇന്ത്യയുടെ ഫൈനൽ എതിരാളികൾ. മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.