Home Trending വിജയ്–ത്രിഷ ഒരുമിച്ച് വിവാഹ വേദിയിൽ; സോഷ്യൽ മീഡിയയിൽ ചർച്ചകൾ കത്തുന്നു

വിജയ്–ത്രിഷ ഒരുമിച്ച് വിവാഹ വേദിയിൽ; സോഷ്യൽ മീഡിയയിൽ ചർച്ചകൾ കത്തുന്നു

26
0

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയിയും നടി ത്രിഷയും ഒരുമിച്ച് വിവാഹ വേദിയിൽ എത്തിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമായി. ചെന്നൈയിൽ നടന്ന പ്രമുഖ നിർമ്മാതാവിന്റെ കുടുംബവിവാഹ റിസപ്ഷനിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. https://youtu.be/jbW3WTsBNBg?si=-b6H5Y3VHr6mgI4-

Video credits newstamil 24*7

വിവാഹ വേദിയിലേക്ക് വിജയിയും ത്രിഷയും ഒരേ കാറിൽ എത്തി വധുവിനെയും വരനെയും ആശംസിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ആരാധകരും സിനിമ ലോകവും ഈ സംഭവത്തെ കുറിച്ച് വ്യാപകമായി ചർച്ച ചെയ്യുകയാണ്.

അതേസമയം വിജയിന്റെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്ന പശ്ചാത്തലത്തിൽ വിജയിയും ത്രിഷയും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കൂടുതൽ ശ്രദ്ധ നേടുകയാണ്.

എന്നാൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകരും സിനിമ പ്രേമികളും വിവിധ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.