Sunday, September 6, 2026
Home Authors Posts by newsaic

newsaic

newsaic
158 POSTS 0 COMMENTS

ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ദുല്‍ഖര്‍ സല്‍മാന്‍

0
കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹൃദ പെയിന്‍റുകമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ദുല്‍ഖര്‍ സല്‍മാനെ നിയമിച്ചു. 24 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്‍റെ ഭാഗമായ ജെഎസ്ഡബ്ല്യു പെയിന്‍റ്സിന് തന്ത്രപരമായ ഈ  പങ്കാളിത്തം...

ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു

0
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ  ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് 'അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്....

ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ്: ഫൈനല്‍ റൗണ്ടിന് സജ്ജരായി ഹോണ്ട ടീം

0
കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ ആവേശകരമായ അഞ്ചാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാര്‍. റേസിങ് ട്രാക്കില്‍ വാശിയേറിയ പോരാട്ടങ്ങള്‍ കണ്ട നാല് റൗണ്ടുകള്‍ക്ക് ശേഷം മികച്ച തയാറെടുപ്പുകളുമായാണ് ഹോണ്ട റേസിങ് സീസണിലെ അന്തിമ മത്സരത്തിനെത്തുന്നത്. നാലാം റൗണ്ടില്‍ മികച്ച പ്രകടനമാണ് ഹോണ്ട റേസിങ് ഇന്ത്യ റൈഡര്‍മാര്‍ നടത്തിയത്. എന്‍എസ്എഫ്250ആര്‍ ഓപ്പണ്‍ ക്ലാസില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പനാണ് ഒന്നാമതെത്തിയത്. സമാനതകളില്ലാത്ത കൃത്യതയും, വേഗവുമാണ് മൊഹ്സിന്‍ പറമ്പനെ അജയ്യനാക്കിയത്. മൊഹ്സിന്‍റെ തന്ത്രപരമായ പ്രകടനത്തിലും വലിയ വ്യത്യാസമില്ലാതെ ഫിനിഷിങ് ലൈനില്‍ കുതിച്ചെത്തിയ പ്രകാശ് കാമത്ത് രണ്ടാം സ്ഥാനവും, സിദ്ധേഷ് സാവന്ത് മൂന്നാം സ്ഥാനവും നേടി. അവസാന റൗണ്ടില്‍ 12 യുവ റൈഡര്‍മാരാണ് മോട്ടോ 3 റേസ് മെഷീനുമായി ട്രാക്കിലിറങ്ങുക. ചെന്നൈയില്‍ നിന്നുള്ള പെണ്‍താരം ജഗതിശ്രീ കുമരേശനും രക്ഷിത എസ് ഡാവേയും എന്‍എസ്എഫ്250ആര്‍ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലായി ചെന്നൈ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് തന്നെയായിരുന്നു അവസാന നാല് റൗണ്ടുകളുടെയും വേദി.

എന്‍പിഎസിലേക്ക് പണമടക്കുന്ന ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഇന്‍ര്‍ ഓപ്പറേറ്റബിലിറ്റി, ലളിതമായ അംഗീകാരം നല്‍കല്‍, ഡിജിറ്റല്‍ സൗകര്യം...

0
കൊച്ചി:  നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍പിസിഐ ഭാരത് ബില്‍പേ (എന്‍ബിബിഎല്‍)  പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിയുമായി (പിഎഫ്ആര്‍ഡിഎ) സഹകരിച്ച് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തെ (എന്‍പിഎസ്) ഭാരത് കണക്ട് പ്ലാറ്റ്ഫോമില്‍ (നേരത്തെ ബിബിപിഎസ് എന്ന് അറിയപ്പെട്ടിരുന്നു) ബില്ലര്‍ വിഭാഗമായി സംയോജിപ്പിക്കുന്നതായി പ്രഖ്യാപിച്ചു വ്യക്തിഗത നിക്ഷേപകര്‍ക്ക് തങ്ങളുടെ നിലവിലുള്ള എന്‍പിഎസ് അക്കൗണ്ടുകളിലേക്ക് ഭാരത് കണക്ട് സൗകര്യമുള്ള സംവിധാനങ്ങള്‍ വഴി പണമടക്കാന്‍ ഇതു സഹായകമാകും.   ഭീം, ഫോണ്‍പേ, മൊബിക്വിക്, കോട്ടക് മഹീന്ദ്രയുടെ നെറ്റ് ബാങ്കിങ് സംവിധാനം തുടങ്ങിയവയില്‍ ഇത് ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുണ്ട്. മറ്റ് നിരവധി പങ്കാളികള്‍ ഉടന്‍ ഈ രംഗത്തേക്ക് എത്തുകയും ചെയ്യും.  ആക്സിസ് ബാങ്കിനെ ബില്ലര്‍ ഓപറേറ്റിങ് യൂണിറ്റ് ആയും എസ്ഇടിയുവിനെ സാങ്കേതികവിദ്യാ സേവന ദാതാവായും സഹകരിപ്പിക്കുന്ന എന്‍ബിബിഎല്ലിന്‍റെ നീക്കം എന്‍പിഎസ് ഭാരത് കണക്ടുമായി സംയോജിപ്പിക്കുന്ന നീക്കത്തില്‍ നിര്‍ണായക പങ്കാണു വഹിച്ചത്. എണ്ണത്തിന്‍റെ കാര്യത്തിലും മൂല്യത്തിന്‍റെ കാര്യത്തിലും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് എന്‍പിഎസ് കൈവരിച്ചത് ഈ കാലയളവില്‍ ഉപഭോക്താക്കളുടെ എണ്ണവും സംഭാവനയും വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 30 ശതമാനം വര്‍ധിച്ചു. 2024 സെപ്റ്റംബറിലെ കണക്കു പ്രകാരം 38.25 ലക്ഷം റീട്ടെയില്‍ എന്‍പിഎസ് അക്കൗണ്ടുകളും 21.29 ലക്ഷം കോര്‍പറേറ്റ് അക്കൗണ്ടുകളും 94.15 സര്‍ക്കാര്‍ അക്കൗണ്ടുകളുമാണുള്ളത്. എന്‍പിഎസ് ഭാരത് കണക്ടുമായി സംയോജിപ്പിക്കുന്നതു വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ പെയ്മെന്‍റ് ആപുകള്‍ വഴി ലളിതമായി നിക്ഷേപം നടത്താനാവും.  അംഗീകാരം നല്‍കാനായി ലളിതവല്‍ക്കരിച്ച യൂസര്‍ ഇന്‍റര്‍ഫെയ്സ്, ഇന്‍റര്‍ ഓപറേറ്റബിലിറ്റി, വിവിധ ചാനലുകളും പണമടക്കല്‍ രീതികളും പ്രയോജനപ്പെടുത്താനുള്ള സൗകര്യം തുടങ്ങിയവയും ലഭിക്കും.  പരാതികള്‍, സഹായം എന്നിവയ്ക്കായുള്ള പോര്‍ട്ടലിലൂടെ അതിവേഗ സേവനങ്ങളും ഇതിനു പുറമെ ഉപഭോക്താക്കള്‍ക്കു ലഭിക്കും. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പെന്‍ഷന്‍ അടക്കല്‍ ലളിതവല്‍ക്കരിക്കുക എന്ന തങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍പിസിഐ ഭാരത് ബില്‍പേയുമായുള്ള സഹകരണം സഹായിക്കുമെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ഡോ. ദീപക് മൊഹന്തി പറഞ്ഞു.  സംഭാവന നല്‍കന്ന രീതി കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിച്ചതോടെ എന്‍പിഎസ് ഉപഭോക്താക്കളുടെ നിക്ഷേപ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പടുത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. ഭാരത് കണക്ട് വഴിയുള്ള മെച്ചപ്പെടുത്തിയ തെരഞ്ഞെടുപ്പു രീതികള്‍, ഫ്രണ്ട് എന്‍ഡ് സംവിധാനം തുടങ്ങിയവ ആത്മവിശ്വാസത്തോടെ തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ആസൂത്രണം ചെയ്യാന്‍ വേണ്ടി എന്‍പിഎസ് സ്വീകരിക്കാന്‍ വ്യക്തികളെ പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് കണക്ട് സംവിധാനത്തില്‍ എന്‍പിഎസ് സംയോജിപ്പിക്കുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് എന്‍ബിബിഎല്‍ സിഇഒ നൂപര്‍ ചതുര്‍വേദി പറഞ്ഞു.  നൂറുകണക്കിനു സംവിധാനങ്ങളിലൂടെ കൂടതല്‍ സൗകര്യപ്രദമായി പെന്‍ഷന്‍ അടക്കാന്‍ പിഎഫ്ആര്‍ഡിഎയുമായുള്ള ഈ സഹകരണം സഹായകമാകും. എല്ലാ ജനങ്ങളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍  തടസങ്ങളില്ലാത്ത, സുരക്ഷിതമായ, വിവിധ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പെയ്മെന്‍റ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ ലക്ഷ്യവുമായി ഒത്തു പോകുന്നതാണ് ഇത്. അവശ്യ സാമ്പത്തിക സേവനങ്ങളില്‍ എല്ലാവരേയും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ ഈ നീക്കം ദശലക്ഷക്കണക്കിന് എന്‍പിഎസ് വരിക്കാര്‍ക്ക് ഭാവിയില്‍ തങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള സംവിധാനങ്ങളിലൂടെ അടവു നടത്താന്‍ ഇതു സഹായിക്കുമെന്നും നൂപര്‍ ചതുര്‍വേദി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ ആക്സിസ് ബാങ്ക് എന്നും മുന്‍നിരയിലാണെന്ന് ഈ സഹകരണത്തെ കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഹോള്‍സെയില്‍ ബാങ്കിങ് പ്രൊഡക്ട് മേധാവിയും പ്രസിഡന്‍റുമായ വിവേക് ഗുപ്ത പറഞ്ഞു.  അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു തങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയാണ്.  ഭാരത് കണക്ടുമായും സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സികളുമായും സംയോജിത സംവിധാനങ്ങളുമായെത്തുന്ന ഇന്ത്യയിലെ ഏക ബാങ്കാണ് തങ്ങള്‍ എന്നത് അഭിമാനകരമാണ്.   ഇതുവഴി എന്‍പിഎസിലേക്ക് സൗകര്യപ്രദമായി നിക്ഷേപിക്കാനും റിട്ടയര്‍മെന്‍റ് സുരക്ഷിതമാക്കാനും സാധിക്കും. ഈയൊരു മുഖ്യ ദേശീയ നിര്‍മാണ നീക്കത്തിനായി സംഭാവന ചെയ്യാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൊടീന്‍,  കെഫിന്‍ടെക്, കാംസ് എന്നിവ അടക്കം എല്ലാ കേന്ദ്ര റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സികളേയും ഭാരത് കണക്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത് നിലവിലെ എല്ലാ എന്‍പിഎസ് വരിക്കാര്‍ക്കും ഭാരത് കണക്ട് വഴി തടസങ്ങളില്ലാതെ നിക്ഷേപം നടത്താനാവുമെന്ന് ഉറപ്പാക്കുന്നു.

ആകര്‍ഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി ആക്സിസ് ബാങ്കിൻറെ ‘ദിൽ സേ ഓപ്പൺ സെലിബ്രേഷൻസ്

0
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ആകര്‍ഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി 'ദിൽ സേ ഓപ്പൺ സെലിബ്രേഷൻസ്'  ഓഫര്‍ അവതരിപ്പിച്ചു. ഇ- കൊമേഴ്‌സ്, ലൈഫ് സ്റ്റൈല്‍,  ഇലക്ട്രോണിക്സ്, യാത്ര, ഡൈനിംഗ്, പലചരക്ക് തുടങ്ങിയ വിവിധ വിഭാ​ഗങ്ങളില്‍ ഈ ഓഫറുകള്‍ ലഭിക്കും. ഓഫറുകൾക്ക്...

മുന്‍നിര ബ്രാന്‍ഡുകളിലും ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ഉല്‍സവ കാല ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്

0
കൊച്ചി: ഉല്‍സവ കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നേടാം. മുന്‍നിര ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ജി, സാംസംഗ്, സോണി തുടങ്ങിയ ഇലക്ട്രോണിക് ബ്രാന്‍ഡുകളിലും ക്രോമ, റിലയന്‍സ്...

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റുകള്‍ വിറ്റഴിച്ചു

0
കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഉത്സവ സീസണിന് മികച്ച തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 11 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 5,36,391 യൂണിറ്റുകള്‍...

നോക്കിയ നെറ്റ്ഗാര്‍ഡ് എന്‍ഡ്പോയിന്‍റ് ഡിറ്റക്ഷന്‍ ആന്‍റ് റെസ്പോണ്‍സുമായി വോഡഫോണ്‍ ഐഡിയ ഇന്ത്യയിലെ നെറ്റ്വര്‍ക്ക് സുരക്ഷ...

0
കൊച്ചി: ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തി വോഡഫോണ്‍ ഐഡിയ നോക്കിയയുടെ നെറ്റ്ഗാര്‍ഡ് എന്‍ഡ്പോയിന്‍റ് ഡിറ്റക്ഷന്‍ ആന്‍റ് റെസ്പോണ്‍സ് സംവിധാനം ഏര്‍പ്പെടുത്തും. സൈബര്‍ വെല്ലുവിളികള്‍ക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും എതിരെയുള്ള നെറ്റ്വര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനായാണ്...

അജാക്സ് എഞ്ചിനീയറിങ് ലിമിറ്റഡ് ഐപിഒയ്ക്ക്

0
കൊച്ചി: കേദാര പിന്തുണയ്ക്കുന്ന മുന്‍നിര കോണ്‍ക്രീറ്റ് ഉപകരണ നിര്‍മ്മാതാക്കളായ അജാക്സ് എഞ്ചിനീയറിംഗ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 2.28 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, നുവാമ വെല്‍ത്ത് മാനേജ്മെന്‍്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്  എന്നിവരാണ്   ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ .

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ അറസ്റ്റിൽ

0
കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. യൂട്യൂബ് ചാനൽ വഴി നടക്കെതിരെയുള്ള വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. നന്ദകുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌.
0FansLike
0FollowersFollow
0SubscribersSubscribe

EDITOR PICKS