newsaic
വൈദ്യുത വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി ആക്സിസ് ബാങ്ക് മുത്തൂറ്റ് ക്യാപ്പിറ്റലിന് ഒരു ബില്യണ്‍ രൂപയുടെ...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് പ്രൈവറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗാരണ്ട്കോയുമായി സഹകരിച്ച് മുത്തൂറ്റ് ക്യാപ്പിറ്റലിന് ഒരു ബില്യണ്‍ രൂപയുടെ വായ്പ നല്‍കും. രാജ്യത്തെ ഗ്രാമീണ മേഖലകളിലും മെട്രോ ഇതര മേഖലകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കുവാനായാണ് ഈ ധനസഹായം. ഈ ഇടപാടിനായി ഗാരണ്ട്കോ ആക്സിസ് ബാങ്കിന് 65 ശതമാനം വായ്പാ ഗാരണ്ടി നല്‍കും.
ഗാരണ്ട്കോയും ആക്സിസ് ബാങ്കുമായുള്ള വൈദ്യത വാഹന ചട്ടക്കൂടിനായുള്ള 200 ദശലക്ഷം രൂപയുടെ ധാരണയുടെ ഭാഗമായാണ് ഈ ഇടപാട്. ഗ്രാമങ്ങളിലും മെട്രോ ഇതര മേഖലകളിലുമുള്ള ചെറിയ വരുമാനക്കാര്‍ക്ക് ഗതാഗത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലാവും മുത്തൂറ്റ് ക്യാപ്പിറ്റലുമായുള്ള ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നതില്‍ ആക്സിസ് ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു. രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഒന്ന് എന്ന നിലയില്‍ പാരിസ്ഥിതിക-സാമൂഹ്യ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ആധുനീകവും സുസ്ഥിരവുമായ വാഹന സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഗാരണ്ട്കോയുമായുള്ള സഹകരണമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സിഇഒ മാത്യൂസ് മാര്‍ക്കോസ് പറഞ്ഞു.
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മിഥുൻ ചക്രവർത്തിക്ക്
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്...
ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയസംഗമം സംഘടിപ്പിച്ചു
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ഐഎംഎ ഹൗസിൽ 'ഹൃദയസംഗമം സംഘടിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം കൊച്ചി...
ഹൃദയസംഗമവേദിയില്‍ തന്റെ ഡോക്ടര്‍ക്ക് അപ്രതീക്ഷിത സ്‌നേഹസമ്മാനവുമായി രോഗി
കൊച്ചി: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഹൃദയസംഗമവേദിയില്‍ തനിക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് അപ്രതീക്ഷിത സ്‌നേഹസമ്മാനവുമായി ഒരു രോഗി....
2024ല്‍ ഇന്ത്യയിലെ വനിത നാവികരുടെ എണ്ണം 45 ശതമാനം: മെഴ്സ്ക് ഇക്വല്‍ അറ്റ്...
കൊച്ചി: നോട്ടിക്കല്‍, എഞ്ചിനീയറിംഗ് കേഡറ്റ് പ്രവേശനത്തില്‍ 2027ഓടെ ആണ്‍ പെണ്‍ തുല്യത 50 ശതമാനം ഉറപ്പാക്കുന്നതിനായി ആഗോള ലോജിസ്റ്റിക്സ് മേഖലയിലെ മുന്‍നിരക്കാരായ എ.പി. മൊള്ളര്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന 'ഇക്വല്‍ അറ്റ് സീ' പദ്ധതി ലക്ഷ്യത്തിലേക്ക് അടുക്കുന്നു. 2027ലാണ് ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിച്ചതെങ്കിലും 2024ല്‍ തന്നെ 45ശതമാനം...
വയനാടിന് ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങായി 21 ലക്ഷം രൂപ
കൊച്ചി: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ പിന്തുണ. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്‍റെ പുനരധിവാസത്തിനായി ജീവനക്കാര്‍ ചേര്‍ന്ന് 21,79,060 രൂപ സംഭാവന നല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനം, പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്‍ണ്ട്...
നിക്ഷേപക ബോധവല്‍ക്കരണത്തിനായി ആംഫി ദേശീയതല പരിപാടികള്‍ സംഘടിപ്പിക്കും
കൊച്ചി: നിക്ഷേപക ബോധവല്‍ക്കരണത്തിനായും സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനായുമുള്ള ദേശീയ പരിപാടികള്‍ക്ക് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ (ആംഫി) തുടക്കം കുറിക്കും. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഭാരത് നിവേശ്...
ഗ്രാന്‍ഡ് ഹയാത്ത് എക്‌സിക്യൂട്ടീവ് ഷെഫ് കേദാര്‍ ബോബ്‌ഡെയ്ക്ക് പുരസ്‌കാരം
കൊച്ചി: മുന്‍നിര ഹോട്ടല്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹയാത്തിലെ എക്‌സിക്യൂട്ടീവ് ഷെഫ് കേദാര്‍ ബോബ്‌ഡെയ്ക്ക് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷെഫിനുള്ള പുരസ്‌കാരം. ബാന്‍ഡ്‌വാഗണ്‍ മീഡിയയുടെ പ്രമുഖ മാഗസിനായ ബെറ്റര്‍ കിച്ചന്‍ ആണ് പുരസ്‌കാരം...
ലോക ടൂറിസം ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വേറിട്ട അനുഭവമൊരുക്കി ഹോട്ടല്‍ റസ്റ്റിക് ലീഷേഴ്‌സ്
കൊച്ചി: ലോക ടൂറിസം ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേറിട്ട അനുഭവമൊരുക്കി വൈപ്പിനിലെ ഹോട്ടല്‍ റസ്റ്റിക് ലീഷേഴ്‌സ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മീന്‍ പിടിച്ചും പാചകകലയെ അടുത്തറിഞ്ഞും അവര്‍ ആഹ്ലാദം പങ്കിട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ സാക്ഷ്യം...
1000 സ്റ്റോറുകളുമായി രാജ്യത്തെ ഏറ്റവും വലിയ സ്‌പെഷ്യാലിറ്റി ഐസ്‌ക്രീം റെസ്റ്റോറന്റ് ബ്രാന്‍ഡായി ബാസ്‌കിന്‍ റോബിന്‍സ്
കൊച്ചി: അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡായ ബാസ്‌കിന്‍ റോബിന്‍സ്, ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ 1000ാമത്തെ സ്റ്റോര്‍ തുറന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐസ്‌ക്രീം റെസ്റ്റോറന്റ് ബ്രാന്‍ഡെന്ന നേട്ടവും ബാസ്‌കിന്‍ റോബിന്‍സ് സ്വന്തമാക്കി. 1993ലാണ് ബാസ്‌കിന്‍ റോബിന്‍സ് തങ്ങളുടെ മാസ്റ്റര്‍...