Home kerala ശബരിമല സ്വർണക്കവർച്ച: സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

ശബരിമല സ്വർണക്കവർച്ച: സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

6
0

ശബരിമലയിലെ സ്വർണക്കവർച്ചാ കേസിന്റെ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഇതിനൊപ്പം 2018 മുതൽ ശബരിമലയിലെ ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ഭക്തരുടെ വിശ്വാസങ്ങൾക്ക് നേരെ കടന്നുകയറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, 2025-ൽ പുറത്തുവന്ന സ്വർണക്കവർച്ചാ വാർത്തകൾ ഭക്തരുടെ ആശങ്ക ഇരട്ടിയാക്കിയെന്നും കത്തിൽ വ്യക്തമാക്കുന്നു. ഭക്തരുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്ന ബിജെപി ഈ ആവശ്യങ്ങൾ മുൻപും ഉന്നയിച്ചിട്ടുണ്ടെന്നും, പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ ഭക്തജനങ്ങളുടെ വികാരം മാനിച്ച് അടിയന്തര തീരുമാനമെടുക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു.