Home cinema ചിരിയുടെ കൂട്ടുമായി പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’ ഒടിടിയിലെത്തി

ചിരിയുടെ കൂട്ടുമായി പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’ ഒടിടിയിലെത്തി

3
0

തിയേറ്ററുകളിൽ ചിരിതീർത്ത ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ

പ്രേക്ഷകരെ ഒരേസമയം പൊട്ടിച്ചിരിപ്പിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്ത പുതിയ ഹൊറർ കോമഡി ചിത്രമായ ‘മഹാരാജ ഹോസ്റ്റൽ’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കൂടാതെ ആഹ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമാണ്. തിയേറ്ററുകളിൽ റിലീസ് ചെയ്ത് മികച്ച അഭിപ്രായം നേടിയെടുത്ത ഈ ചിത്രം, ഇപ്പോൾ വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന മികച്ചൊരു ഫൺ എന്റർടൈനറാണ്.

എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ കുസൃതികളും അപ്രതീക്ഷിത അതിഥിയും

ഫാഷനും രുചിയേറിയ ഭക്ഷണവും സ്വാതന്ത്ര്യവും മാത്രം ലക്ഷ്യമാക്കി എഞ്ചിനീയറിംഗ് പഠനം തിരഞ്ഞെടുക്കുന്ന കുറച്ചു കൂട്ടുകാരുടെയും അവരുടെ തമാശകളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. നഗരത്തിലെ പ്രേതാലം പോലെ തോന്നിപ്പിക്കുന്ന ഒരു പഴയ ഹോസ്റ്റലും, അവിടുത്തെ ഹോസ്റ്റൽ വാർഡനായ എംജിആറും, അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളും നടത്തുന്ന രസകരമായ സംഭവവികാസങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം. ആഘോഷ മൂഡിൽ അൽപ്പം ഭയത്തോടൊപ്പം പൊട്ടിച്ചിരികൾ സമ്മാനിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുടനീളം കോർത്തിരിക്കുന്നു. ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’, ‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’ തുടങ്ങിയ ചിത്രങ്ങളുടെ നിരയിലേക്ക് പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു സമ്പൂർണ്ണ ഹൊറർ കോമഡി ചിത്രമാണിത്.

അണിയറയിലെ പ്രമുഖരും അഭിനേതാക്കളും

ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവർക്കൊപ്പം അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് തുടങ്ങിയ യുവതാരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചാരു വാക്കൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അശ്വിൻ രാം സംഗീത സംവിധാനവും അഷ്കർ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. ഒരു വീക്കെൻഡ് ആഘോഷമാക്കാൻ പറ്റിയ ഈ ഹൊറർ കോമഡി ചിത്രം.