കൊച്ചി: ക്രിയേറ്റര്‍മാരോടൊപ്പം ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണുന്ന ‘മാച്ച് ഡേ ഹാങ്ങൗട്ട്’ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കായി കൊക്ക-കോള ആരംഭിച്ചു. മത്സരസമയങ്ങളില്‍ സെപ്‌റ്റോ, ബ്ലിങ്കിറ്റ് എന്നിവയിലൂടെ കൊക്ക-കോള ഓര്‍ഡര്‍ ചെയ്യുമ്പോൾ ആരാധകര്‍ക്ക് ഈ ഇന്ററാക്ടീവ് സ്ട്രീമുകളിലേക്ക് പ്രവേശനം നേടാം.
മത്സരത്തിന് മുന്‍പുള്ള പ്രവചനങ്ങള്‍, തത്സമയ പ്രതികരണങ്ങള്‍, ഹാഫ്-ടൈം ചര്‍ച്ചകള്‍, മത്സരശേഷമുള്ള സംവാദങ്ങള്‍, ക്വിസുകള്‍, ക്രിയേറ്റര്‍ നടത്തുന്ന ചലഞ്ചുകള്‍ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ക്രിയേറ്റര്‍മാരായ രോഹന്‍ ജോഷി, സാക്ഷി ശിവദാസനി, കാശ്വി ഹിരാനന്ദാനി എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് മിനി ഫ്രിഡ്ജുകള്‍, ക്യാപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, സിപ്പറുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.
“ഫിഫയുമായുള്ള ദീർഘകാല ബന്ധത്തിലൂടെ ആരാധകരുടെ ജീവിതത്തിലെ അവിഭാജ്യഘടകമായ കൊക്ക-കോള, റെവ്‌സ്‌പോർട്‌സുമായി ചേർന്ന്, കമ്മ്യൂണിറ്റിക്ക് മുൻഗണന നൽകുന്നതും ക്രിയേറ്റർമാർ നയിക്കുന്നതുമായ ഒരു തത്സമയ അനുഭവമാണ് ആരാധകർക്കായി ഒരുക്കുന്നതെന്ന് കൊക്ക – കോള ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യ മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ കാർത്തിക് സുബ്രഹ്മണ്യൻ വ്യക്തമാക്കി. ”
“ഫുട്ബോൾ എപ്പോഴും വികാരങ്ങളും ചർച്ചകളും കൂട്ടായ്മകളും നിറഞ്ഞതാണ്, കൊക്ക-കോള മാച്ച്ഡേ ഹാങ്ങൗട്ടിലൂടെ മത്സരരാത്രിയിലെ ചർച്ചകളെ രാജ്യത്തുടനീളമുള്ള ആരാധകർക്കായി ഒരു കൂട്ടായ തത്സമയ അനുഭവമാക്കി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് റെവ്സ്പോർട്സ് സ്ഥാപകനും സിഇഒയുമായ ബോറിയ മജുംദാർ പറഞ്ഞു.”






