Home Entertainment ഭരതനിൽ നിന്ന് മോഹിനിയിലേക്ക്… ഇനി ലീലയുടെ ഊഴമോ? ‘രാസലീല’ ടൈറ്റിൽ ചർച്ചയാകുന്നു

ഭരതനിൽ നിന്ന് മോഹിനിയിലേക്ക്… ഇനി ലീലയുടെ ഊഴമോ? ‘രാസലീല’ ടൈറ്റിൽ ചർച്ചയാകുന്നു

11
0

സൈജു കുറുപ്പിന്റെ സിനിമകളുടെ ടൈറ്റിലുകൾ ഇപ്പോൾ പ്രേക്ഷകരിൽ പ്രത്യേക കൗതുകമാണ് സൃഷ്ടിക്കുന്നത്. ‘ഭരതനാട്യം’ എന്ന ചിത്രത്തിൽ കഥ പറഞ്ഞത് ഭരതൻ എന്ന കഥാപാത്രത്തിന്റേതായിരുന്നു. ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിൽ മോഹിനി ഈശ്വരി ദേവിയും അമ്പലവുമാണ് കഥയുടെ കേന്ദ്രമാക്കിയത്.

ഇപ്പോൾ അതേ കൗതുകം ഇരട്ടിയാക്കി എത്തുകയാണ് പുതിയ ടൈറ്റിൽ, ‘രാസലീല’.

ടൈറ്റിൽ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം ഒന്ന് മാത്രം… ആരാണ് ആ ലീല?

‘രാസലീല’ എന്ന പേരിലെ ‘ലീല’ ഒരു കഥാപാത്രമാണോ? അതോ കഥയെ മുന്നോട്ട് നയിക്കുന്ന കേന്ദ്രബിന്ദുവോ? ‘ഭരതനും’ ‘മോഹിനിയും’ പോലെ ഇത്തവണയും കഥയുടെ ഹൃദയത്തിൽ ലീല തന്നെയായിരിക്കുമോ? അതോ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു സർപ്രൈസ് അണിയറയിൽ ഒളിഞ്ഞിരിക്കുകയാണോ?

ഇപ്പോഴേക്കും ചിത്രത്തിന്റെ പേര് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ‘രാസലീല’ എന്ന പേര് തന്നെ ഇപ്പോൾ ചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

ഒരു ടൈറ്റിൽ കൊണ്ട് ഇത്രയേറെ ചോദ്യങ്ങൾ ഉയർത്താൻ കഴിയുക അപൂർവമാണ്. അതാണ് ‘രാസലീല’ എന്ന പേരിന്റെ പ്രത്യേകതയും.

ആരാണ് ലീല…? ‘രാസലീല’ എന്താണ് പറയാൻ പോകുന്നത്…? ഉത്തരങ്ങൾക്കായി ഇനി കാത്തിരിക്കാം… 2028 വരെ.