Home International News ആഗോള വിപണിയിൽ ക്രാഷ്; പെട്രോൾ, ഡീസൽ വില 10 ദിവസത്തിനകം കുറഞ്ഞേക്കും

ആഗോള വിപണിയിൽ ക്രാഷ്; പെട്രോൾ, ഡീസൽ വില 10 ദിവസത്തിനകം കുറഞ്ഞേക്കും

8
0

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത. അന്താരാഷ്ട്ര തലത്തിൽ എണ്ണവില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയതോടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (ഒഎംസികൾ) വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ കുറഞ്ഞ നിരക്ക് തുടരുകയാണെങ്കിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യത്തെ ഇന്ധനവിലയിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

യുഎസ്-ഇറാൻ സംഘർഷത്തിന് പിന്നാലെ മെയ് 15 മുതൽ രാജ്യത്ത് ഇന്ധനവില ലിറ്ററിന് ഏകദേശം 7.5 രൂപയോളം വർദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യാന്തര വിപണി യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി ഇതിനകം തന്നെ തങ്ങളുടെ പമ്പുകളിൽ പെട്രോൾ, ഡീസൽ വില കുറച്ചിട്ടുണ്ടെങ്കിലും, പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള ഔദ്യോഗിക വിലക്കുറവിനായി രാജ്യം ഇനിയും കാത്തിരിക്കുകയാണ്.