Home kerala വിദ്യാർത്ഥി കൺസെഷൻ കൂട്ടിയ ബസ് ഉടമകൾക്ക് മന്ത്രിയുടെ താക്കീത്; ഏകപക്ഷീയമായ വർദ്ധനവ് അനുവദിക്കില്ല

വിദ്യാർത്ഥി കൺസെഷൻ കൂട്ടിയ ബസ് ഉടമകൾക്ക് മന്ത്രിയുടെ താക്കീത്; ഏകപക്ഷീയമായ വർദ്ധനവ് അനുവദിക്കില്ല

10
0

വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിനെതിരെ ഗതാഗത മന്ത്രി സി പി ജോൺ കർശന നിലപാടുമായി രംഗത്തെത്തി. സ്വകാര്യ ബസുകാർക്ക് ഇഷ്ടാനുസരണം നിരക്ക് കൂട്ടാൻ കഴിയില്ലെന്നും, വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കാൻ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിശോധന നടത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് അറിയിച്ചു.

കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി തങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. ഈ പ്രതിസന്ധി മറികടക്കാൻ വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് മൂന്ന് രൂപയായി ഉയർത്താനായിരുന്നു ബസ് ഉടമകളുടെ തീരുമാനം. സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ മറ്റ് വഴികളില്ലെന്നും ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് ഉടമകൾ വ്യക്തമാക്കുന്നത്. എന്നാൽ, ബസ് ഉടമകളുടെ ഈ നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരക്ക് വർദ്ധനയുമായി മുന്നോട്ട് പോയാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നൽകി.