മെഗാ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ‘ബാലൻ – ദി ബോയ്’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ വലിയ വിജയവും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 (ZEE5) വഴിയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ലഭ്യമാണ്.
കാൺ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രം, കാണാതായ അമ്മയെ തേടിയിറങ്ങുന്ന ഒരു കൗമാരക്കാരന്റെയും ഒരമ്മയുടെയും ഹൃദയസ്പർശിയായ കഥയാണ് പറയുന്നത്. ജിത്തു മാധവന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം തിയേറ്റർ റിലീസ് സമയത്ത് തന്നെ പ്രേക്ഷകരുടെ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തിയേറ്ററിൽ കാണാൻ സാധിക്കാത്തവർക്കും മികച്ചൊരു ദൃശ്യാനുഭവം വീണ്ടും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ചിത്രം ഇപ്പോൾ വീട്ടിലിരുന്ന് ഒടിടിയിലൂടെ കാണാം











