Home Business കേരളത്തിൽ 20 വർഷം; 17 ലക്ഷം ക്ലെയിമുകൾ തീർത്ത് സ്റ്റാർ ഹെൽത്ത്

കേരളത്തിൽ 20 വർഷം; 17 ലക്ഷം ക്ലെയിമുകൾ തീർത്ത് സ്റ്റാർ ഹെൽത്ത്

2
0

കൊച്ചി: കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പൂർത്തിയാക്കിയ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി സംസ്ഥാനത്ത് ഇതുവരെ ₹5,800 കോടിയിലധികം വരുന്ന 17 ലക്ഷത്തിലധികം ക്ലെയിമുകൾ തീർപ്പാക്കിയതായി അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ‘ടോക്ക് ടു സ്റ്റാർ’ എന്ന പുതിയ സേവനവും കമ്പനി ആരംഭിച്ചു.

സ്റ്റാർ ഹെൽത്ത് ആപ്പിലൂടെയും 7200 222 333 എന്ന നമ്പറിലൂടെയും ലഭ്യമാകുന്ന ‘ടോക്ക് ടു സ്റ്റാർ’ സേവനത്തിലൂടെ ഡോക്ടർ കൺസൾട്ടേഷനും ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും ലഭിക്കും. ഹോം ഹെൽത്ത് കെയർ സേവനവും കമ്പനി വിപുലീകരിച്ചിട്ടുണ്ട്. നിലവിൽ 300 നഗരങ്ങളിൽ ലഭ്യമായ ഈ സേവനത്തിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഏകദേശം 50,000 കൺസൾട്ടേഷനുകൾ നൽകി.

കേരളത്തിൽ ആദ്യ പാദത്തിൽ ₹518 കോടിയുടെ GWP രേഖപ്പെടുത്തിയ കമ്പനി 5.3 ലക്ഷം പേരെ പരിരക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് 59 ബ്രാഞ്ചുകളും 550-ലധികം നെറ്റ്‌വർക്ക് ആശുപത്രികളുമാണ് സ്റ്റാർ ഹെൽത്തിനുള്ളത്.

ക്ലെയിം സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സാങ്കേതികവിദ്യയിലും കമ്പനി നിക്ഷേപം ശക്തമാക്കിയിട്ടുണ്ട്. സാധാരണ ക്യാഷ്‌ലെസ് ക്ലെയിമുകളിൽ 20 ശതമാനം നിലവിൽ AI പിന്തുണയോടെയാണ് പരിഗണിക്കുന്നത്. ഇത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 ശതമാനമാക്കുകയാണ് ലക്ഷ്യം.

ദേശീയതലത്തിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ₹71,100 കോടിയിലധികം വരുന്ന ക്ലെയിമുകൾ തീർപ്പാക്കിയതായി കമ്പനി അറിയിച്ചു. പ്രതിദിനം 10,000-ലധികം ക്ലെയിമുകൾ പരിഗണിക്കുന്നതിൽ 92 ശതമാനം ക്യാഷ്‌ലെസ് ക്ലെയിമുകളും മൂന്ന് മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നതായും കമ്പനി വ്യക്തമാക്കി.