Home Entertainment ആട് 3യിൽ ആടില്ല… പക്ഷേ തീയേറ്ററുകൾ ടോട്ടൽ മാഡ്‌നസിലാണ്!

ആട് 3യിൽ ആടില്ല… പക്ഷേ തീയേറ്ററുകൾ ടോട്ടൽ മാഡ്‌നസിലാണ്!

54
0

ചിരി, മാസ്സ്, മാഡ്‌നസ് ,എല്ലാം കൂടി കലർന്ന ഒരു തിയേറ്റർ ആഘോഷമാണ് മിഥുൻ മാനുവൽ തോമസ് ആട് 3 ഇൽ പ്രക്ഷേകർക്കായി ഒരുക്കി വച്ചിരിക്കുന്നത്. ആട് 3 തീയേറ്ററുകളിൽ അത്യുജ്വല പടയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഷാജി പപ്പനും പിള്ളേരും മൂന്നാം ഭാഗമെത്തിയപ്പോൾ വൻ മേക്ക് ഓവർ തന്നെ കൈവരിച്ചു. ചിത്രത്തിലെ ഓരോ കഥാപാത്രവും അങ്ങേയറ്റം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു , തിയേറ്ററുകൾ മുഴുവൻ ചിരിയുടെ ആഘോഷം നിറയുകയാണ്..

പഴയ ഭാഗങ്ങളെക്കാൾ വേറിട്ടതാക്കാൻ ഈ തവണ ചിത്രത്തിൽ കൊണ്ടുവന്ന ടൈം ട്രാവൽ ട്രാക്കുകൾ, മണ്ടത്തരങ്ങൾ നിറഞ്ഞ ഒരു വിചിത്ര ലോകം സൃഷ്ടിക്കുന്നു. ആ ലോകത്തിലെ രാജാവായ പദ്മനാഭനും, വിനായകന്റെ ഇംഗ്ലീഷ് ആക്സെന്റ് സംസാരിക്കുന്ന ഡൂഡിനേക്കാൾ മുകളിൽ പെർഫോമൻസ് കാഴ്ചവെച്ച 1700കളിലെ അസംഖാൻ എന്ന കഥാപാത്രവും സിനിമയുടെ ഏറ്റവും പീക്ക് ഹൈലൈറ്റുകളായി മാറുന്നു. ഓരോ സീനിലും “ഇനി എന്ത് പണിയാകും?” എന്ന ആവേശം നിലനിർത്തുന്ന രീതിയിലാണ് കഥയുടെ ഒഴുക്ക്.

ഷാജി പപ്പനായി ജയസൂര്യ വീണ്ടും സ്ക്രീനിൽ തീ പാറിക്കുന്നു. വിനായകൻ തന്റെ സ്റ്റൈലിൽ തന്നെ പ്രേക്ഷകരെ കൈയ്യടിപ്പിക്കുമ്പോൾ, സൈജു കുറുപ്പ് (അബു), ധർമ്മജൻ ബോൾഗാട്ടി, സണ്ണി വെയിൻ, ഭഗത് മാനുവൽ, രഞ്ജി പണിക്കർ എന്നിവരുടെ സീനുകൾ പൊട്ടിച്ചിരിയുടെ ഗ്യാരണ്ടിയാണ്. സർബത്ത് ഷമീറും, ആശാനും, ക്യാപ്റ്റനും അടക്കമുള്ള മുഴുവൻ ഗ്യാങ്ങും ഒന്നിച്ച് എത്തിയപ്പോൾ, അത് ഒരു പൂർണ്ണ “ആട് യൂണിവേഴ്സ്” അനുഭവമായി മാറുന്നു.

ടെക്നിക്കലി കൂടി ചിത്രം മുൻഭാഗങ്ങളെക്കാൾ വലിയ സ്കെയിലിലാണ് നിർമിച്ചിരിക്കുന്നത്. ഫാസ്റ്റ് പേസ്ഡ് എഡിറ്റിംഗ്, എനർജറ്റിക് ബാക്ക്ഗ്രൗണ്ട് സ്കോർ, മാസ്സ് മൊമന്റുകൾ എല്ലാം ചേർന്ന് സിനിമയെ ഒരു നോൺ-സ്റ്റോപ്പ് എന്റർടെയ്നർ ആക്കുന്നു. ലോജിക് എവിടെ എന്ന് ചോദിക്കരുത് കാരണം തിരക്ക് പിടിച്ച ഈ ലോകത്തു ഒന്ന് പൊട്ടിച്ചിരിക്കാൻ അല്പം റിലീസ് ആവാൻ ഈ സിനിമ നിങ്ങളെ സഹായിക്കുമായിരിക്കും കാരണം ഇവിടെ രാജാവ് ചിരിയാണ്, പൊട്ടിച്ചിരി!

ബോക്സ് ഓഫീസിലും ആട് 3 കുതിപ്പ് തുടരുകയാണ്. റിലീസ് ദിനത്തിൽ തന്നെ ഏകദേശം ₹6 കോടി കളക്ഷൻ നേടി ശക്തമായ തുടക്കം കുറിച്ച ചിത്രം, ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ ₹14 കോടിക്ക് മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. പ്രധാന നഗരങ്ങളിലെ പല തിയേറ്ററുകളിലും ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥ ഹൗസ്ഫുൾ ഷോകളോടെ ചിത്രം മുന്നേറുന്നു. അഡ്വാൻസ് ബുക്കിംഗിൽ തന്നെ വൻ റെക്കോർഡുകൾ സ്വന്തമാക്കിയ ചിത്രം, ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാകുമെന്ന് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.