newsaic
സിദ്ദിഖിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായുള്ള തെരച്ചിൽ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടക്കുന്നുണ്ട്. സിദ്ദിഖ് രാജ‍്യം കടക്കാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന്...
72 ദിനത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണീർ കടലായി ഷിരൂർ
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽ ഒരു മൃതദേഹവുമുണ്ടെന്ന് അധികൃതർ സ്ഥിതീകരിച്ചു. എന്നാൽ ഇത് ആരുടേതാണെന്ന് വ്യകതമായിട്ടില്ല...
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹൃദയസംഗമം' സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ...
കയറ്റുമതി രംഗത്തെ കമ്പനികള്‍ക്ക് താങ്ങായി സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
കൊച്ചി: രാജ്യാന്തര വ്യാപാര രംഗത്ത് ധനകാര്യ സേവനങ്ങള്‍ ലൈഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം ആയ സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. രാജ്യാന്തര വ്യാപാര ഇടപാടുകള്‍ നടത്തുന്ന ചെറുകിട ഇടത്തരം ബിസിനസുകളുടെ (എസ്എംഇ) സാമ്പത്തിക...
കോഴിക്കോട്ടെ വീട്ടുടമകൾക്കായി അത്യാധുനിക സീരീസ് 4 ഹോം ലിഫ്റ്റുകളുമായി നിബവ് ലിഫ്റ്റ്സ്
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ലിഫ്റ്റ് ബ്രാൻഡായ നിബവ് ലിഫ്റ്റ്സ് അത്യാധുനിക സാങ്കേതിവിദ്യയോടു കൂടിയ സീരീസ് 4 ഹോം ലിഫ്റ്റുകൾ കോഴിക്കോട്ട് അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം വേറിട്ട് നിൽക്കുന്ന രൂപകൽപ്പനയിലും മികച്ച ഫീച്ചറുകളിലുമെത്തുന്ന സീരീസ് 4 ഹോം ലിഫ്റ്റുകൾ കോഴിക്കോട്ടെ ഉപഭോക്തക്കൾക്ക് പുതിയ ആഡംബര അനുഭവം നൽകുന്നതാണ്. എഐ ക്യാബിൻ ഡിസ്പ്ലേ, സ്വയംപ്രവർത്തിക്കുന്ന എൽഒപി ഡിസ്പ്ലേ, സുഗമമായ ലാൻഡിങ് സാധ്യമാക്കുന്ന മികച്ച പ്രവർത്തന കാര്യക്ഷമതയുള്ള ലിഡാർ 2.0 ടെക്നോളജി തുടങ്ങിയവയുള്ള നിബവ് സീരീസ് 4 ലിഫ്റ്റുകൾ ഹോം എലിവേറ്റർ രംഗത്ത് വിപ്ലവമാണ്. മിഡ്നൈറ്റ് ബ്ലാക്ക് പതിപ്പിൽ ലഭിക്കുന്ന ഈ ലിഫ്റ്റ് ഏറ്റവും കൂടുതൽ വിശാലതയുള്ള എയർ ലിഫ്റ്റ് കൂടിയാണ്. ആംബിയന്റ് ലൈറ്റിങ്, ന്യൂസിലാൻഡ് വൂൾ കാർപ്പെറ്റ്, സ്റ്റാർലൈറ്റ് സീലിങ്, ലെതർ ഫിനിഷിലുള്ള ഇന്റീരിയർ എന്നിവയും ഈ ലിഫ്റ്റിന്റെ സവിശേഷതയാണ്. നിബവിന്റെ കോഴിക്കോട്ടെ എക്സ്പീരിയൻസ് സെന്ററിൽ നടന്ന ചടങ്ങിൽ ആർക്കിടെക്റ്റ് ശ്രീ വിനയ് മോഹൻ സീരീസ് 4 ഹോം ലിഫ്റ്റ് ഔദ്യോഗികകമായി അവതരിപ്പിച്ചു. നിബവ് ഹോം ലിഫ്റ്റ്സ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
കോഴിക്കോട്ടെ വീട്ടുടമകൾക്കായി ഏറ്റവും നൂതനമായ ഹോം ലിഫ്റ്റുകൾ എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. സമാനതകളില്ലാത്ത ആഡംബരവും സൗകര്യങ്ങളുമായാണ് സീരീസ് 4 ഹോം ലിഫ്റ്റുകളെത്തിയിരിക്കുന്നത്. വീടിന്റെ അകത്തളങ്ങൾക്ക് പ്രൗഢി കൂട്ടാൻ ടെക്നോളജിക്കും ഡിസൈനിനും തുല്യപ്രധാന്യം നൽകിക്കൊണ്ടാണ് ഇതൊരുക്കിയിരിക്കുന്നത്. സുരക്ഷതിത്വത്തിനും ഗുണമേന്മയ്ക്കും പേരുകേട്ട ബ്രാൻഡാണ് നിബവ്. സീരീസ് 4 ഹോം ലിഫ്റ്റുകളുടെ വരവോടെ സമാനതകളില്ലാത്ത ഗുണമേന്മയുമായി പുതിയ മാനദണ്ഡം സൃഷ്ടിച്ചിരിക്കുകയാണ് ഞങ്ങൾ. ഇത് വീട്ടുടമകൾക്ക് തീർച്ചയായും പ്രയോജനപ്പെടും, നിബവ് ലിഫ്റ്റ്സ് സ്ഥാപകനും സിഇഒയുമായ വിമൽ ബാബു പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്, നിബാവ് ഹോം ലിഫ്റ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആക്സസ് ചെയ്യാവുന്നതാണ്- https://www.nibavlifts.com/home-elevators-calicut/ കസ്റ്റമർ കെയർ നമ്പർ: 8925855808 എന്ന നമ്പറിൽ ബന്ധപ്പെടുക.
വോഡഫോണ്‍ ഐഡിയ മൂന്ന് ആഗോള നെറ്റ്വര്‍ക്ക് പങ്കാളികളുമായി 3.6 ബില്യണ്‍ ഡോളറിന്‍റെ മെഗാ ഡീല്‍...
കൊച്ചി: വോഡഫോണ്‍ ഐഡിയയ്ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി നോക്കിയ, എറിക്സണ്‍, സാംസങ് എന്നിവയുമായി 3.6 ബില്യണ്‍ ഡോളറിന്‍റെ (300 ബില്യണ്‍ രൂപ) മെഗാ ഇടപാടു പൂര്‍ത്തിയായി. അടുത്ത മൂന്നു വര്‍ഷത്തേക്ക് 6.6 ബില്യണ്‍ ഡോളറിന്‍റെ (550 ബില്യണ്‍ രൂപ)...
ഹീലിംഗ് ദി ഹീലര്‍: പ്രായമേറിയ വൃക്ഷസംരക്ഷണ പദ്ധതിയില്‍ പങ്കുചേര്‍ന്ന് ആര്യ വൈദ്യ ഫാര്‍മസി
കൊച്ചി: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പ്രായമേറിയ വൃക്ഷങ്ങളെ സംരക്ഷിക്കുന്ന പ്രാചീന്‍ വൃക്ഷ ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി ലിമിറ്റഡ് (എവിപി). പ്രത്യേക ആയുര്‍വേദ പരിചരണം നല്‍കിയാണ്...
ഓറിയന്റല്‍ ട്രൈമെക്‌സ് അവകാശ ഓഹരി വില്‍പ്പന 27 വരെ
കൊച്ചി: മുന്‍നിര ഗ്രാനൈറ്റ് ഉല്‍പ്പാദകരായ ഓറിയന്റല്‍ ട്രൈമെക്‌സ് അവകാശ ഓഹരി വില്‍പ്പനയിലൂടെ (റൈറ്റ്‌സ് ഇഷ്യൂ) 48.51 കോടി രൂപ സമാഹരിക്കുന്നു. പ്രതി ഓഹരിക്ക് 11 രൂപ നിരക്കില്‍ 4.41 കോടി ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. സെപ്തംബര്‍ 27ന് റൈറ്റ് ഇഷ്യൂ ക്ലോസ് ചെയ്യും. സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനും മൂലധന ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. 3:2 അനുപാതത്തിലാണ് അവകാശ ഓഹരി കണക്കാക്കുന്നത്. യോഗ്യരായ ഓഹരി ഉടമകളുടെ പക്കലുള്ള ഓരോ രണ്ട് ഓഹരിക്കും 10 രൂപ മുഖവിലയുള്ള മൂന്ന് അവകാശ ഓഹരികള്‍ എന്ന തോതിലാണിത്.
യെസ് ബാങ്കും പൈസബസാറും ചേര്‍ന്ന് പൈസസേവ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
കൊച്ചി: കണ്‍സ്യൂമര്‍ ക്രെഡിറ്റ്, സൗജന്യ ക്രെഡിറ്റ് സ്കോര്‍ സേവനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണന സ്ഥാപനമായ പൈസബസാറും യെസ് ബാങ്കും ചേര്‍ന്ന് യെസ് ബാങ്ക് പൈസബസാര്‍ പൈസസേവ് ക്രെഡിറ്റ് കാര്‍ഡ്...
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ബെംഗളൂരു നാഷണല്‍ ലോ സ്കൂളില്‍ ജെഎസ്ഡബ്ല്യു അക്കാദമിക്...
ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോര്‍ അക്കാദമിക് ബ്ലോക്കിന്‍റെ സമഗ്രമായ പുനര്‍വികസനത്തിനും വിപുലീകരണത്തിനും നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍...