Home Health വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷമോ?

വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷമോ?

4
0

വേനൽചൂടിൽ തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. കടുത്ത ചൂടിൽ പുറത്തുനിന്നു വരുമ്പോൾ ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിക്കുന്നത് വലിയ ആശ്വാസമാണെങ്കിലും ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത കൂടുതൽ.

അമിതമായി തണുപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. തണുത്ത വെള്ളം വയറ്റിലെത്തുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും ഇത് ഭക്ഷണത്തെ ശരിയായി ദഹിപ്പിക്കുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദയമിടിപ്പ് കുറയാനും തൊണ്ടയിൽ അണുബാധയുണ്ടാകാനും അമിതമായ തണുപ്പ് കാരണമായേക്കാം.

വെയിലത്തുനിന്ന് വന്നയുടനെ തണുത്ത വെള്ളം കുടിക്കുമ്പോൾ ശരീരതാപനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ശരീരത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ഇത് പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ വരാൻ വഴിയൊരുക്കുന്നു. ദാഹം മാറാൻ ഫ്രിഡ്ജിലെ വെള്ളത്തേക്കാൾ നല്ലത് മൺപാത്രത്തിൽ സൂക്ഷിച്ചുവെച്ച വെള്ളമാണ്. മൺപാത്രത്തിലെ വെള്ളത്തിന് പ്രകൃതിദത്തമായ തണുപ്പ് ലഭിക്കുമെന്നു മാത്രമല്ല അത് ശരീരത്തിന് ദോഷം ചെയ്യുകയുമില്ല. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ തിളപ്പിച്ചാറ്റിയ വെള്ളമോ സംഭാരമോ നാരങ്ങാവെള്ളമോ കുടിക്കുന്നതാണ് ഏറ്റവും അനുയോജ്യം. കൂടുതൽ തണുപ്പ് വേണമെന്ന് നിർബന്ധമുള്ളവർ തണുത്ത വെള്ളം നേരിട്ട് കുടിക്കാതെ സാധാരണ വെള്ളത്തിൽ അല്പം മാത്രം തണുത്ത വെള്ളം ചേർത്ത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.