Home kerala വിവാദ പരാമർശം കുട്ടനാട് എംഎൽഎയോടല്ല; മുഖ്യമന്ത്രിയെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

വിവാദ പരാമർശം കുട്ടനാട് എംഎൽഎയോടല്ല; മുഖ്യമന്ത്രിയെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

5
0

മലപ്പുറം: ‘ഒരുകാരണവശാലും കൊടുക്കില്ല’ എന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ ഒടുവിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കുട്ടനാട് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞതെന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളി. തന്നോട് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന ഒരു കാര്യത്തിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രി ആ വാക്ക് ഉപയോഗിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അസംബ്ലിയിൽ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന്റെ ചോദ്യം വന്നപ്പോൾ അതിന് ഔദ്യോഗികമായി മറുപടി നൽകി ഇരുന്ന ശേഷം, തൊട്ടടുത്തിരുന്ന തന്നോടുള്ള സംസാരം മുഖ്യമന്ത്രി വീണ്ടും തുടരുകയായിരുന്നു. ഇതിനിടയിലാണ് ആ പരാമർശമുണ്ടായത്. അതുകൊണ്ടുതന്നെ ഇത് കുട്ടനാട് എംഎൽഎയോട് പറഞ്ഞതല്ലെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും, ഈ വിഷയത്തിൽ ലോകത്തെ മുഴുവൻ വേണമെങ്കിൽ പറ്റിക്കാമായിരിക്കും പക്ഷേ തന്നെയൊരിക്കലും പറ്റിക്കാൻ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.