Home cinema വന്‍ മുന്നേറ്റവുമായി ‘ജനനായകന്‍’: റിലീസിന് തൊട്ടുമുമ്പ് റെക്കോർഡ് അഡ്വാന്‍സ് ബുക്കിംഗ്

വന്‍ മുന്നേറ്റവുമായി ‘ജനനായകന്‍’: റിലീസിന് തൊട്ടുമുമ്പ് റെക്കോർഡ് അഡ്വാന്‍സ് ബുക്കിംഗ്

6
0

വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകന്‍’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സെൻസർ തടസ്സങ്ങൾ കാരണം മാസങ്ങളോളം റിലീസ് വൈകിയെങ്കിലും പ്രേക്ഷകരുടെ ആവേശത്തിന് ഒട്ടും കുറവില്ലെന്ന് തെളിയിക്കുന്നതാണ് അഡ്വാൻസ് ബുക്കിംഗിലെ വൻ മുന്നേറ്റം. ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിൽ നിന്ന് മാത്രം ആദ്യ ദിനത്തിലേക്ക് 12 കോടി രൂപയുടെ ട്രാക്കിംഗ് നടന്നു കഴിഞ്ഞു. രാജ്യത്തൊട്ടാകെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ നിന്നായി 15.48 കോടി രൂപയുടെ ഗ്രോസ് കളക്ഷനും ആഗോളതലത്തിൽ 30 കോടിക്ക് മുകളിലും ചിത്രം നേടിയിട്ടുണ്ട്.

മണിക്കൂറിൽ പതിനഞ്ചായിരത്തിലേറെ ടിക്കറ്റുകൾ വരെ വിറ്റഴിഞ്ഞ ഘട്ടങ്ങളുണ്ടായിട്ടുണ്ട്. ബെംഗളൂരുവിൽ റിക്ലൈനർ സീറ്റുകൾക്ക് 2500 രൂപ വരെ ഉയർന്ന നിരക്കിലാണ് ടിക്കറ്റുകൾ വിറ്റുപോയത്. മുൻപ് വ്യാജ പതിപ്പുകൾ പ്രചരിച്ചതിന്റെ നിഴൽ ബുക്കിംഗിൽ ചെറിയ തോതിൽ പ്രതിഫലിച്ചിട്ടുണ്ടെങ്കിലും, പ്രിയതാരത്തിന്റെ അവസാന സിനിമയായതിനാൽ ആരാധകർ തിയറ്ററുകളിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. എച്ച്. വിനോദ് സംവിധാനം ചെയ്ത് കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമോ എന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.