Home Business ഇന്ത്യൻ വിപണിയിലേക്ക് 2800 കോടിയുടെ ഓസ്‌ട്രേലിയൻ നിക്ഷേപം; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യൻ വിപണിയിലേക്ക് 2800 കോടിയുടെ ഓസ്‌ട്രേലിയൻ നിക്ഷേപം; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

8
0

ഓസ്‌ട്രേലിയൻ പെൻഷൻ ഫണ്ട് കമ്പനിയായ ഓസ്‌ട്രേലിയൻസൂപ്പർ ഇന്ത്യയിൽ 2800 കോടി രൂപയുടെ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രമുഖ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. കമ്പനി ചീഫ് എക്സിക്യൂട്ടിവ് പോൾ സ്രോഡര്‍ എടുത്ത ഈ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സിലൂടെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക വളർച്ച ആഗോള നിക്ഷേപകർക്ക് മികച്ച അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഓസ്‌ട്രേലിയയുമായി വ്യാപാര-സാമ്പത്തിക മേഖലകളിൽ കൂടുതൽ ശക്തമായ പങ്കാളിത്തം ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.

ഇന്തോനേഷ്യൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയയിൽ എത്തിയത്. മെൽബണിൽ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണങ്ങൾ കൂടുതൽ ഊഷ്മളമാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തും. തുടർന്ന് വ്യവസായികളുടെ സംയുക്ത യോഗത്തിലും വൈകിട്ട് നടക്കുന്ന പ്രവാസി സമ്മേളനത്തിലും പ്രധാനമന്ത്രി സംസാരിക്കുന്നതായിരിക്കും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ചർച്ചകൾക്കാണ് ഈ ഔദ്യോഗിക സന്ദർശനത്തിൽ മുൻഗണന നൽകുന്നത്