Trending Now
Latest
അൾട്ടിമേറ്റ് ജെൻ-സി മാസ് ആക്ഷനുമായി അമൽ നീരദ്: ‘ബാച്ച്ലർ പാർട്ടി Deux’ ട്രെയ്ലർ പുറത്തിറങ്ങി
മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി Deux'ൻ്റെ ട്രെയ്ലർ പുറത്തുവന്നു. 'നോ ഹാർഡ് വർക്ക്, ഒൺലി സ്മാർട്ട് വർക്ക്' എന്ന പഞ്ച് ലൈനോടെയെത്തിയ ട്രെയ്ലർ, ചിത്രം...
News Room
Business
ഓറിയന്റല്‍ ട്രൈമെക്സ് അവകാശ ഓഹരി വില്‍പ്പന 27 വരെ
കൊച്ചി: മുന്‍നിര ഗ്രാനൈറ്റ് ഉല്‍പ്പാദകരായ ഓറിയന്റല്‍ ട്രൈമെക്സ് അവകാശ ഓഹരി വില്‍പ്പനയിലൂടെ (റൈറ്റ്സ് ഇഷ്യൂ) 48.51 കോടി രൂപ സമാഹരിക്കുന്നു. പ്രതി ഓഹരിക്ക് 11 രൂപ നിരക്കില്‍ 4.41 കോടി ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. സെപ്തംബര്‍ 27ന് റൈറ്റ് ഇഷ്യൂ ക്ലോസ് ചെയ്യും. സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനും മൂലധന ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. 3:2 അനുപാതത്തിലാണ് അവകാശ ഓഹരി കണക്കാക്കുന്നത്. യോഗ്യരായ ഓഹരി ഉടമകളുടെ പക്കലുള്ള ഓരോ രണ്ട് ഓഹരിക്കും 10 രൂപ മുഖവിലയുള്ള മൂന്ന് അവകാശ ഓഹരികള്‍ എന്ന തോതിലാണിത്.
Popular
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ എസ്എംബികള്‍ 9500ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും
കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ ആമസോണിന്റെ വില്‍പ്പനയുടെ ഭാഗമായ കരിഗര്‍, സഹേലി, പ്രാദേശിക കടകള്‍, ലോഞ്ച്പാഡ് എന്നിവയുടെ ഭാഗമായ എസ്എംബികള്‍ 9500ലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ആല്‍പിനോ, ഫൂല്, ആസോള്‍, ടാഷ ക്രാഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകളും നൂതനമായ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ഡോട്ട്ഇന്നില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ...









































