Home Education നെറ്റ്‌വർക്ക് ഔട്ടായാലും കോളുകൾ ഇൻ; വിപ്ലവകരമായ സാറ്റലൈറ്റ് ഫോണുമായി ബിഎസ്എൻഎൽ

നെറ്റ്‌വർക്ക് ഔട്ടായാലും കോളുകൾ ഇൻ; വിപ്ലവകരമായ സാറ്റലൈറ്റ് ഫോണുമായി ബിഎസ്എൻഎൽ

7
0

മൊബൈൽ നെറ്റ്‌വർക്കുകൾ ഒട്ടുമില്ലാത്ത വിദൂര പ്രദേശങ്ങളിലും തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കാൻ ലക്ഷ്യമിട്ട് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇൻമാർസാറ്റ് സാങ്കേതികവിദ്യയിലുള്ള പുതിയ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി. പ്രകൃതിദുരന്തങ്ങൾ, അതിർത്തി സുരക്ഷ, സമുദ്രയാത്രകൾ, ഖനനം തുടങ്ങിയ കഠിനമായ സാഹചര്യങ്ങളിൽ ഉള്ളവർക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സാധാരണ വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കും പുറമെ അടിയന്തര ഘട്ടങ്ങളിൽ രക്ഷയാകുന്ന എസ്ഓഎസ് ഫീച്ചറും ഇതിലുണ്ട്. നികുതി ഉൾപ്പെടെ 1,34,166 രൂപ വിലവരുന്ന ഈ ഫോൺ സ്വന്തമാക്കാൻ താല്പര്യമുള്ളവർ കർശനമായ കെവൈസി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഫോൺ ഉപയോഗിക്കുന്ന സ്ഥലം, കാലാവധി, ഉദ്ദേശ്യം എന്നിവ വ്യക്തമാക്കിയ ശേഷമേ പൊതുജനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ സേവനം ലഭ്യമാകൂ. സർക്കാർ ഏജൻസികൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി പ്രതിമാസം 3,500 രൂപ മുതൽ 11,670 രൂപ വരെയുള്ള പ്രത്യേക പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും 200 രൂപ മുതൽ ലഭ്യമാകുന്ന ടോപ്പ്-അപ്പ് വൗച്ചറുകളും ബിഎസ്എൻഎൽ ഇതിനായി ഒരുക്കിയിട്ടുണ്ട്.