Home Politics വോട്ടുറപ്പിക്കാൻ ഭക്ഷ്യക്കിറ്റ്? വാടാനപ്പള്ളിയിൽ ബിജെപി പ്രതിക്കൂട്ടിൽ; കോടതി ഇടപെടലിന് പിന്നാലെ പോലീസ് കേസെടുത്തു

വോട്ടുറപ്പിക്കാൻ ഭക്ഷ്യക്കിറ്റ്? വാടാനപ്പള്ളിയിൽ ബിജെപി പ്രതിക്കൂട്ടിൽ; കോടതി ഇടപെടലിന് പിന്നാലെ പോലീസ് കേസെടുത്തു

6
0
Oplus_131072

തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന് ആവേശം പകരുന്നതിനിടെ വാടാനപ്പള്ളിയിൽ ബിജെപി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഭക്ഷ്യക്കിറ്റ് വിതരണം രാഷ്ട്രീയ പോരിലേക്ക്. സംഭവത്തിൽ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ വാടാനപ്പള്ളി പോലീസ് കേസെടുത്തു.,

കിറ്റുകൾ തയ്യാറാക്കിയ ചാമ്പ്യൻസ് ട്രേഡേഴ്സ് ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം 72,542 രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് പിടിച്ചെടുത്ത കിറ്റുകളിൽ ഉണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി. ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കിറ്റുകൾക്കായി ഓർഡർ നൽകിയ വ്യക്തിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.

ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റുകൾ ഒരുക്കിയെന്ന യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ പരാതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഗൃഹസമ്പർക്കത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സൂപ്പർമാർക്കറ്റ് ഗോഡൗണിൽ നിന്ന് കിറ്റുകൾ കണ്ടെത്തിയത്.

എന്നാൽ ഇത് പ്രതാപന്റെ തരംതാണ നാടകമാണെന്നും സിസിടിവി ദൃശ്യങ്ങളിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം ഗോഡൗണിൽ ഇല്ലെന്നും ബിജെപി തിരിച്ചടിച്ചു.

കിറ്റ് വിവാദത്തിൽ പോലീസ് നടപടി വൈകിയെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് ഇടതുമുന്നണിയുടെ നിലപാട്. കിറ്റ് കണ്ടെത്തിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു.