Trending Now
Latest
ദീപാവലിക്ക് തിയറ്ററുകൾ ഇളക്കിമറിക്കാൻ സൂര്യ-ജിത്തു മാധവൻ കൂട്ടുകെട്ട്; ആവേശം വാനോളമുയർത്തി ‘സീൻ’ ട്രെയിലർ നാളെ
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന സൂര്യ-ജിത്തു മാധവൻ ചിത്രമായ 'സീൻ' റിലീസിനൊരുങ്ങുന്നു. ആക്ഷൻ കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം വൻ പ്രതീക്ഷകളോടെ നവംബർ 6-ന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ...
News Room
Business
നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. യൂട്യൂബ് ചാനൽ വഴി നടക്കെതിരെയുള്ള വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.
എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. നന്ദകുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
DON'T MISS
Popular
ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്മാന് സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’...
കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ മികച്ച നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്മാന് സജ്ജന്‍ ജിന്‍ഡാലിന് 'ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്' പുരസ്കാരം നേടി.
ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്, വിശിഷ്ടാതിഥി വാണിജ്യ-വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രിയായ ശ്രീ. ജിതിന് പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല വായിച്ചു.
ജിന്‍ഡാലിന്റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ശ്രദ്ധേയമായ വളര്‍ച്ച നേടി. വരുമാനം ഇരട്ടിയിലധികം വളര്‍ന്ന് 24 ബില്യണ്‍ യുഎസ് ഡോളറായി. അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കത്തിലൂടെ ജെഎസ്ഡബ്ല്യുവിന്റെ വാര്‍ഷിക ഉരുക്ക് ഉല്‍പ്പാദന ശേഷി മൂന്നിരട്ടി വളര്‍ന്ന് 39 ദശലക്ഷം ടണ്ണായി. അതോടൊപ്പം ഗ്രൂപ്പിനെ പുനരുപയോഗ ഊര്‍ജ്ജത്തിലും സിമന്റ് ഉല്‍പ്പാദനത്തിലും ഒരു പ്രധാന ശക്തിയാക്കി മാറ്റി.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി...









































