Trending Now
Latest
ദീപാവലിക്ക് തിയറ്ററുകൾ ഇളക്കിമറിക്കാൻ സൂര്യ-ജിത്തു മാധവൻ കൂട്ടുകെട്ട്; ആവേശം വാനോളമുയർത്തി ‘സീൻ’ ട്രെയിലർ നാളെ
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന സൂര്യ-ജിത്തു മാധവൻ ചിത്രമായ 'സീൻ' റിലീസിനൊരുങ്ങുന്നു. ആക്ഷൻ കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം വൻ പ്രതീക്ഷകളോടെ നവംബർ 6-ന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ...
News Room
Business
എം ആന്‍ഡ് ബി എഞ്ചിനീയറിംഗ് ലിമിറ്റഡ് ഐപിഒയ്ക്ക്
കൊച്ചി: പ്രീ-എന്‍ജിനിയേര്‍ഡ് ബില്‍ഡിങ് മേഖലയില്‍ (പിഇബി) ഇന്ത്യയിലെ മുന്‍നിരക്കാരായ എം ആന്‍ഡ് ബി എഞ്ചിനീയറിംഗ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 653 കോടി രൂപ...
DON'T MISS
Popular
ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്: ഫൈനല്‍ റൗണ്ടിന് സജ്ജരായി ഹോണ്ട ടീം
കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ ആവേശകരമായ അഞ്ചാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാര്‍. റേസിങ് ട്രാക്കില്‍ വാശിയേറിയ പോരാട്ടങ്ങള്‍ കണ്ട നാല് റൗണ്ടുകള്‍ക്ക് ശേഷം മികച്ച തയാറെടുപ്പുകളുമായാണ് ഹോണ്ട റേസിങ് സീസണിലെ അന്തിമ മത്സരത്തിനെത്തുന്നത്. നാലാം റൗണ്ടില്‍ മികച്ച പ്രകടനമാണ് ഹോണ്ട റേസിങ് ഇന്ത്യ റൈഡര്‍മാര്‍ നടത്തിയത്. എന്‍എസ്എഫ്250ആര് ഓപ്പണ്‍ ക്ലാസില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പനാണ് ഒന്നാമതെത്തിയത്. സമാനതകളില്ലാത്ത കൃത്യതയും, വേഗവുമാണ് മൊഹ്സിന്‍ പറമ്പനെ അജയ്യനാക്കിയത്.
മൊഹ്സിന്റെ തന്ത്രപരമായ പ്രകടനത്തിലും വലിയ വ്യത്യാസമില്ലാതെ ഫിനിഷിങ് ലൈനില്‍ കുതിച്ചെത്തിയ പ്രകാശ് കാമത്ത് രണ്ടാം സ്ഥാനവും, സിദ്ധേഷ് സാവന്ത് മൂന്നാം സ്ഥാനവും നേടി. അവസാന റൗണ്ടില്‍ 12 യുവ റൈഡര്‍മാരാണ് മോട്ടോ 3 റേസ് മെഷീനുമായി ട്രാക്കിലിറങ്ങുക. ചെന്നൈയില്‍ നിന്നുള്ള പെണ്‍താരം ജഗതിശ്രീ കുമരേശനും രക്ഷിത എസ് ഡാവേയും എന്‍എസ്എഫ്250ആര് വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലായി ചെന്നൈ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് തന്നെയായിരുന്നു അവസാന നാല് റൗണ്ടുകളുടെയും വേദി.









































