Mariya Josy
300 കോടി വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ബെത്‌ലഹേം കുടുംബ യൂണിറ്റ്; പുത്തൻ പോസ്റ്ററുകൾ...
മലയാള സിനിമാലോകത്തെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിയെഴുതി മുന്നേറിക്കൊണ്ടിരിക്കുന്ന നിവിൻ പോളി - ഗിരീഷ് എ.ഡി - മമിത ബൈജു കൂട്ടുകെട്ടിൽ പിറന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോളതലത്തിൽ മുന്നൂറ്...
ചിരിയുടെ കൂട്ടുമായി പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’ ഒടിടിയിലെത്തി
തിയേറ്ററുകളിൽ ചിരിതീർത്ത ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ
പ്രേക്ഷകരെ ഒരേസമയം പൊട്ടിച്ചിരിപ്പിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്ത പുതിയ ഹൊറർ കോമഡി ചിത്രമായ 'മഹാരാജ ഹോസ്റ്റൽ' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം...
ആരോഗ്യകരമായ അരി വിഭവങ്ങൾ: അറിയേണ്ടതെല്ലാം
നമ്മുടെ നിത്യജീവിതത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായ അരിയും അതിൽ നിന്ന് തയ്യാറാക്കുന്ന വിവിധ വിഭവങ്ങളും ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചോറ്, ഇഡ്ഡലി, ദോശ, അപ്പം, പുട്ട് തുടങ്ങി നിരവധി...
അത്ഭുതപ്പെടുത്താൻ ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; അഡ്വാൻസ് ബുക്കിംഗ് തുടങ്ങി, റിലീസ് നാളെ
മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി'ന്റെ അഡ്വാൻസ് ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി നിലവിൽ പ്രേക്ഷകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്....
വെള്ളിത്തിരയിൽ വീണ്ടും പൃഥ്വിരാജ് മാജിക്; ബോളിവുഡ് ചിത്രം ‘ദായ്‌റ’യുടെ ബുക്കിംഗ് ആരംഭിച്ചു
വമ്പൻ ഹൈപ്പുമായി എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ ബോളിവുഡിൽ നായകനായി എത്തുന്ന പുതിയ ചിത്രമായ 'ദായ്‌റ'യുടെ അഡ്വാൻസ് ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. ഐഎംഡിബിയുടെ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം...
വിലക്കയറ്റത്തിന്റെ പാതയിൽ ആഡംബര വാഹനങ്ങൾ; ബിഎംഡബ്ല്യു കാറുകൾക്ക് വീണ്ടും വില കൂടിയേക്കുമെന്ന് സൂചന
ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ വലിയ മാറ്റങ്ങളുമായി പ്രമുഖ ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ കാറുകളുടെ വില വീണ്ടും ഉയർത്താൻ ഒരുങ്ങുന്നു. രൂപയുടെ മൂല്യത്തകർച്ചയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം ഉപഭോക്താക്കൾക്ക്...
ഇഞ്ചി വെള്ളം കുടിക്കുന്നത്: ആരോഗ്യ ഗുണങ്ങളും അറിയേണ്ട പാർശ്വഫലങ്ങളും
രാവിലെ വെറുംവയറ്റിൽ ചെറുചൂടോടെ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ വേഗത്തിലാക്കാനും ദഹനക്കേട്, വയറു വീർക്കൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനം അഥവാ മെറ്റബോളിസം ത്വരിതപ്പെടുത്താനും അമിതമായി ഭക്ഷണം...
ചിരിപ്പിച്ച സൂരി ഇന്ന് പ്രേക്ഷകരെ നിശബ്ദരാക്കുന്നു; ഒരു കോമഡി താരത്തിന്റെ നടനിലേക്കുള്ള യാത്ര
ഒരു കാലത്ത് സൂരി സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകർക്ക് അറിയാമായിരുന്നു, ഇനി ചിരിയുടെ സമയമാണ്. ഒരു ഡയലോഗ്, ഒരു നോട്ടം, ഒരു ശരീരഭാഷ, ചിലപ്പോൾ ഒന്നും പറയാതെ നിൽക്കുന്നത് പോലും തീയേറ്ററുകളിൽ ചിരിയുടെ അലയടികൾ സൃഷ്ടിച്ചിരുന്നു....
കേരളത്തിൽ 20 വർഷം; 17 ലക്ഷം ക്ലെയിമുകൾ തീർത്ത് സ്റ്റാർ ഹെൽത്ത്
കൊച്ചി: കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പൂർത്തിയാക്കിയ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി സംസ്ഥാനത്ത് ഇതുവരെ ₹5,800 കോടിയിലധികം വരുന്ന 17 ലക്ഷത്തിലധികം ക്ലെയിമുകൾ തീർപ്പാക്കിയതായി അറിയിച്ചു. ആരോഗ്യ...
നേതൃത്വനിര ശക്തമാക്കി മുത്തൂറ്റ് എംക്രെഡ്; ഡോ. ജോർജ്ജ് പോൾ പുതിയ ഓംബുഡ്‌സ്മാൻ, വിഘ്‌നേശ്വരൻ സുബ്രമണ്യൻ ചീഫ് റിസ്ക് ഓഫീസർ
കൊച്ചി: ഉപഭോക്തൃ പരാതി പരിഹാരം, റിസ്ക് മാനേജ്മെന്റ്, ഭരണനിർവ്വഹണം എന്നിവ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഗോൾഡ് ലോൺ എൻബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ഇന്റേണൽ ഓംബുഡ്‌സ്മാനായി ഡോ. ജോർജ്ജ് പോളിനെയും ചീഫ് റിസ്ക് ഓഫീസറായി വിഘ്‌നേശ്വരൻ സുബ്രമണ്യനെയും നിയമിച്ചു.
ബാങ്കിംഗ്, അന്താരാഷ്ട്ര ധനകാര്യം, വിദേശ നാണയ വിനിമയം, ട്രേഡ് ഫിനാൻസ്, കംപ്ലയൻസ് എന്നീ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള വ്യക്തിയാണ് ഡോ. ജോർജ്ജ് പോൾ. ഇതിന് മുൻപ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ട്രഷറി ഡിപ്പാർട്ട്‌മെന്റിൽ വൈസ് പ്രസിഡന്റായും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്കിംഗ് ഡിവിഷൻ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ് ഫെല്ലോയും ഇന്റർനാഷണൽ ഫിനാൻസിൽ പിഎച്ച്‌ഡിയുമുള്ള ഡോ. പോൾ കമ്പനിയുടെ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കും.
ക്രെഡിറ്റ് ഗവേണൻസ്, എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയൻസ് എന്നിവയിൽ വിപുലമായ അനുഭവസമ്പത്തുള്ള വ്യക്തിയാണ് വിഘ്‌നേശ്വരൻ സുബ്രമണ്യൻ. മുൻപ് ആശിർവാദ് മൈക്രോഫിനാൻസിൽ ഹെഡ് ഓഫ് ക്രെഡിറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്, റിസ്ക് മാനേജ്മെന്റ് രംഗത്ത് നിരവധി മികച്ച നേതൃപരമായ റോളുകൾ വഹിച്ചിട്ടുണ്ട്.
ഈ പുതിയ നിയമനങ്ങളിലൂടെ കമ്പനിയുടെ പ്രൊഫഷണൽ മാനേജ്‌മെന്റ് സംവിധാനവും റെഗുലേറ്ററി തയ്യാറെടുപ്പുകളും സ്ഥാപനപരമായ കഴിവുകളും കൂടുതൽ ശക്തിപ്പെടുത്താനാണ് മുത്തൂറ്റ് എംക്രെഡ് ലക്ഷ്യമിടുന്നത്.

















