Home Entertainment വിജയ് ചിത്രം റിലീസിന് മുൻപേ കോടികൾ കണ്ടു; നിർണായക വിവരങ്ങൾ പുറത്ത്

വിജയ് ചിത്രം റിലീസിന് മുൻപേ കോടികൾ കണ്ടു; നിർണായക വിവരങ്ങൾ പുറത്ത്

17
0
Oplus_131072

മദ്രാസ് ഹൈക്കോടതിയിൽ പോലീസ് സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നടൻ വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഓൺലൈൻ വഴി കണ്ടത് 1.2 കോടിയിലധികം ആളുകളാണ്. സെൻസർ ബോർഡുമായുള്ള നിയമപ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് വൈകുന്നതിനിടയിലാണ് സിനിമാ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഈ വ്യാജപതിപ്പ് വിവാദം ഉടലെടുത്തത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിലാണ് പോലീസ് ഈ ഞെട്ടിക്കുന്ന കണക്കുകൾ കോടതിയെ ബോധിപ്പിച്ചത്. വിവരങ്ങൾ ഗൗരവമായി എടുത്ത കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു. അതേസമയം, ചിത്രത്തിന് ഉടൻ തന്നെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

വിജയ്‍യുടെ കരിയറിലെ സവിശേഷതകളുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ ജനശ്രദ്ധയാകർഷിച്ച ‘ജനനായകൻ’ ജനുവരി ഒമ്പതിനായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അനുമതി പത്രങ്ങൾ ലഭിക്കാത്തത് തിരിച്ചടിയാവുകയായിരുന്നു. സിനിമ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാഗം ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ മൂന്ന് പേരെക്കൂടി ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു സിനിമയുടെ എഡിറ്റിംഗിനായി സ്റ്റുഡിയോയിൽ എത്തിയ ഇയാൾ അവിടെ നിന്നും ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഇതിനോടകം തന്നെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറുപേരടക്കം ഒൻപത് പേരാണ് കേസിൽ ഇതുവരെ പിടിയിലായിട്ടുള്ളത്. നേരത്തെ, തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകരുടെ പരാതിയെ തുടർന്ന് കോയമ്പത്തൂരിൽ സിനിമ പ്രാദേശിക കേബിൾ ചാനൽ വഴി സംപ്രേഷണം ചെയ്ത ഓപ്പറേറ്ററെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.