ഫ്രീഡാ സോമന്റെ അഴിഞ്ഞാട്ടം; സയൻസ്-ഫിക്ഷൻ കോമഡിയിൽ രാജിഷയുടെ തീപ്പൊരി പ്രകടനം
മലയാള സിനിമയിൽ വ്യത്യസ്തമായ ചിന്തയും പരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധ നേടിയ സംവിധായകൻ കൃഷാന്ദാണ് വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ പുതിയ സയൻസ്-ഫിക്ഷൻ കോമഡി ചിത്രം മസ്തിഷ്ക മരണം: എ ഫ്രാങ്ക്ബൈറ്റിങ് ഓഫ് സൈമണ്സ് മെമ്മറീസ് ഇപ്പോൾ തീയേറ്ററുകളിൽ ചിരിയുടെയും കൗതുകത്തിന്റെയും പുതിയ തരംഗം സൃഷ്ടിക്കുകയാണ്.
2046ലെ ഒരു ഭാവി ലോകമാണ് സിനിമയുടെ പശ്ചാത്തലം. മനുഷ്യരുടെ ജീവിതം തന്നെ ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിൽ മുന്നേറുന്ന ഒരു സമൂഹം. ഓർമ്മകൾ പോലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാങ്ങാനും അനുഭവിക്കാനും കഴിയുന്ന കാലം. അത്തരമൊരു ലോകത്തിൽ ഒരു താരത്തിന്റെ ഓർമ്മകൾ ചുറ്റിപ്പറ്റി നടക്കുന്ന വിചിത്രവും വിനോദകരവുമായ സംഭവങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ആ ലോകത്തിന്റെ കേന്ദ്രമായി നിൽക്കുന്ന കഥാപാത്രമാണ് ഫ്രീഡാ സോമൻ. ആ കഥാപാത്രമായി സ്ക്രീനിലെത്തുന്ന രജീഷാ വിജയൻ സിനിമയുടെ മുഴുവൻ ഊർജമായി മാറുകയാണ്. ഗ്ലാമറും ആത്മവിശ്വാസവും ചേർന്ന അവതരണം ഓരോ സീനിലും വേറിട്ട നിറം നൽകുന്നു. ചില രംഗങ്ങളിൽ ഫ്രീഡാ സോമന്റെ സാന്നിധ്യം മാത്രം പോലും തീയേറ്ററുകളിൽ ചിരിയുടെ തരംഗമുണ്ടാക്കുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
കഥാപാത്രത്തെ അഭിനയിക്കുന്നതിലുപരി, അതിൽ തന്നെ ജീവിക്കുന്നതുപോലുള്ള പ്രകടനമാണ് രാജിഷയുടെത്. ചിരിയും സാറ്റയറും ചേർന്ന അവതരണത്തിലൂടെ സിനിമ മുഴുവൻ ഒരു രസകരമായ അനുഭവമായി മാറുന്നു.
ഗഗനചാരിക്കു ശേഷം കൃഷ്ണന്ദ് ഒരുക്കുന്ന മറ്റൊരു സയൻസ്-ഫിക്ഷൻ പരീക്ഷണമെന്ന നിലയിലും ഈ സിനിമ ശ്രദ്ധ നേടുകയാണ്. ഭാവിയെക്കുറിച്ചുള്ള ചിന്തകൾക്കൊപ്പം, മനുഷ്യരുടെ കൗതുകവും വിനോദവുമൊന്നിച്ചു ചേർത്തൊരു വ്യത്യസ്ത സിനിമാനുഭവമാണ് ചിത്രം നൽകുന്നത്.
ഒറ്റവാക്കിൽ, ഇപ്പോൾ തീയേറ്ററുകളിൽ സംസാരിക്കുന്നത് ഒരേ കാര്യം: ഫ്രീഡാ സോമന്റെ അഴിഞ്ഞാട്ടം.






